Pages

Tuesday, 15 May 2018

സൂറത്തുൽ അബസ

നമ്മൾ തുടങ്ങിയത്‌ അബ്ദുല്ല ഇബ്നു ഉമ്മി മക്തൂം ലാണ്‌. കാഴ്ചയില്ലെങ്കിലും ഉൽകാഴ്ചയിൽ അല്ലാഹുവിനെ അറിഞ്ഞു ദൂതരെ തേടി വന്ന മഹാൻ. മനുഷ്യന്റെ കണ്ണിൽ ചെറുതും എന്നാൽ അല്ലാഹുവിന്റെ അടുക്കൽ സ്വീകര്യൻ ആരെന്നും നമ്മളറിഞ്ഞ നേരം.

എന്നാൽ അല്ലാഹു ഇതിലൂടെ ഉന്നമിട്ടത് ആ പ്രമാണിമാരെ കുറിചാണെന്നാണ്  തോന്നി. കേവലം  ഒരു  അന്ധനെ വെച്ചു അവരെ നിസ്സാരരാക്കി, അവരുടെ ഹൃദയ രോഗങ്ങളെ വലിച്ചു കീറി സമൂഹ മദ്യത്തിൽ വിവരിക്കുകയായിരുന്നു പടച്ചവൻ. മനുഷ്യന്റെ നിസ്സഹായവസ്ഥയെ ഓരോന്നായി എണ്ണിപറഞ്ഞു , ജീവിതത്തിന്റെ വിവിധ മേഖലകളിലെ അവന്റെ കരങ്ങളുടെ ഇടപെടലുകളും വളരെ യുക്തിപൂര്ണമായും പഴുതില്ലാത്ത വിധം ചൊദ്യം ചെയ്തും മനുഷ്യന്റെ വിചാരങ്ങളെ ഉണർത്തി.

പിന്നീടങ്ങോട് അവന്റെ അനുഗ്രഹങ്ങളെക്കുറിച്ചായിരുന്നു. ദൃഷ്ടാന്തങ്ങളെ കുറിച്ചും. പൊടുന്നഞ്ഞേ കൊടുങ്കാറ്റേന്നപ്പോൾ അന്ത്യദിനവും വന്നെത്തി സ്വാഹാ...

മനുഷ്യൻ ഭയന്നോടുകയായി സഹോദരങ്ങൾ, ഉപ്പ, ഉമ്മ ,ഭാര്യ മക്കൾ അവരൊക്കെയും ആത്മ രക്ഷക്കായി അന്യരായ നിമിഷം. എന്നാൽ അന്നും ചിലർ ചിരിക്കുന്നുണ്ടാവും . ചിലറുടെ മുഖം പൊടി പിടിച്ചും കാണപ്പെടും.

#yearinreview2016

എന്റെ നല്ല പാതിക്കായുള്ള അന്വേഷണത്തിനിടെയാണ് 2016 സമാഗതമായത് , പ്രവാസത്തിലേക്ക് കാലെടുത്ത് വെച്ച് ഏതാണ്ട് നാല് മാസം കഴിഞ്ഞെ ഉള്ളൂ. ഉള്ളിൽ നാടും വീടും കുടുംബവും ഓർമകളിൽ കുടിയിരുത്താൻ മനസ്സിനെ പാകപ്പെടുത്തി വരുന്നത്രെ . ആ ഇടക്കാണ് അനുജത്തിയുടെ കല്യാണം വരുന്നത് അങ്ങനെ കല്യാണ ഒരുക്കങ്ങൾ നടക്കുന്നതിനിടെ ഞാൻ വീട്ടിലെത്തി .
ആ നിമിശങ്ങളെ അക്ഷരങ്ങൾ കൊണ്ട് പ്രകടിപ്പിക്കാൻ ഞാൻ അപ്രാഭ്യനാണ്

അങ്ങനെ കല്യാണം അടിപൊളിയായ് എന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു വീണ്ടും മരുഭൂ കാറ്റ് എന്നെ തലോടാൻ കാത്തു നിൽക്കുന്നു അപ്പൊഴാണ് ഞാൻ പ്രതീക്ഷിക്കാതെ എന്നാൽ കുറെയേറെ പ്രതീക്ഷകളോടെ ഞാൻ കാത്തു നിന്ന എന്റെ ജീവിത സഖിയെ കണ്ടതും  വിവാഹ തീരുമാനം നടന്നതും

വീണ്ടും പ്രവാസത്തിലേക്ക് , ഇപ്രാവശ്യം ഓർമളുടെ നൊമ്പരങ്ങളെക്കാൾ എന്റെ സ്വപ്നങ്ങൾക്ക് കനം കൂടിയ പോലെ എന്റെ ഓരോ ചലനത്തിനും താളം കൈവന്നു , ഹൃദയത്തിന് ആർദ്രത കൂടിയ പേലെ, ചുട്ടു പൊള്ളുന്ന വെയിലിലും ഒരിളം കാറ്റ് എന്റെ ഹൃദയത്തിന് കുളിരേകി അതെ അത് എന്റെ നിറമുള്ള സ്വപ്നങ്ങളായിരുന്നു.

കുറച്ച് ലീവ് കളഞ്ഞു കിട്ടിയപ്പോൾ ഈ 2016  നാട്ടിലേക്ക് ഒരു അവസരം കൂടെ തന്നു . അങ്ങനെ ഞാൻ പിന്നെയും കണ്ടു എന്റെ സ്വപ്നത്തിലെ നായികയെ ,സ്വപനങ്ങൾക്ക് മൂർച്ച കൂട്ടാൻ കൂടെ എന്റെ കുടുംബവും . ഇപ്പോൾ ഞാൻ ദുബായിൽ നാഥനിൽ പ്രതീക്ഷ അർപ്പിച്ച് പ്രാർത്ഥനയോടെ കാത്തിരിക്കുന്നു പുതു വർഷത്തിൽ പുതിയൊരു ജീവിതത്തിനായ്

Sunday, 30 December 2012

ഒന്നൊരു ഒഴിവു ദിവസമായിരുന്നു


അന്നൊരു ഒഴിവ് ദിവസമായിരുന്നു. രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞു പുറത്തേക്കിറങ്ങി നടന്നു. വയലരികിലായിരുന്നു വീട്, ഓരോ ചുവടുകളും ശൈശവത്തിലെ ഹൃദ്യമായ ഓർമകളാൽ  അലങ്കൃതമായി , " നീ നോക്കിക്കോ ഈ കളിയിൽ  ഞാന്‍ എന്തായാലും ഫിഫ്ടി അടിക്കും“ പെട്ടന്നെന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ആരുമില്ല, പിഞ്ഞെയും ഞാന്‍ കാല്‍പാദങ്ങള്‍ മെല്ലെ മുഞ്ഞോട്ടു വച്ചു. “ടാ  പോടാ എന്ത് ഫിഫ്ടി പട്ടുമെന്കി ഒരു റണ്‍ എടുക്ക് ”. പിഞ്ഞെയും എന്റെ ചെവിയില്‍ എന്തോ മുഴങ്ങിക്കേട്ടു അവിടെ ഒരു തെങ്ങിൻ  തണലില്‍ ഞാനിരുന്നു . എൻറെ  വല്യുപ്പ നല്ല ചൂടിലാണെന്നു തോന്നുന്നു, ഓടി വരുന്നുണ്ട് "നട്ടുച്ചയായിട്ടും വീട്ടിൽ പോയില്ലെടാ". അടിക്കാന്‍ ആഞ്ഞു വന്നപ്പോയെക്കും ഞാന്‍ ഞെട്ടിയുണര്‍ന്നു . ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ എയുന്നേറ്റ്  പിഞ്ഞെയും നടന്നു. തെങ്ങിന്‍ തടി കൊണ്ട് തീര്‍ത്ത പാലം ഞാന്‍ കാല്‍ തെറ്റി താഴെ വീണു. ഓ! ഇല്ല ഞാന്‍ വല്ലാതെ വളര്‍ന്നിരിക്കുന്നു . ഇപ്പോയും ആ പാലം അവടെ തഞ്ഞേ ഉണ്ട്, ഇടവേളയില്‍ മിട്ടായി വാങ്ങാന്‍ കടയില്‍ പോകും വഴിയാരുന്നു, മനോഹരേട്ടന്‍ ഉറങ്ങുകയാണെന്നു തോന്നുണു , ഞാന്‍ ചെന്ന് വിളിച്ചു . ദേഷ്യപ്പെടുമോ  ആവോ? .പെട്ടന്ന് ചെറു പുഞ്ചിരിയോടെ വിളിച്ചു . "എവിടെയാ, ഇപ്പൊ നാട്ടിലൊക്കെ ഉണ്ടല്ലേ നമ്മളെയോക്കെ മറന്നു പോയി അല്ലേ ?" . ഞാന്‍ തിരികെ നടന്നു ഓരോ ചുവടുകള്‍ മുഞ്ഞോട്ടു വെക്കും പോയും ഓരോ കഥകള്‍ എന്നോട് പറഞ്ഞു കൊണ്ടിരുന്നു . ആ ദിവസം മുഴുവന്‍ കളങ്ക രഹിതമായ  മനസിന്റെ ഉത്സവ കാലത്തെ കുറിച്ചായിരുന്നു

Saturday, 10 November 2012

ഓര്‍മ്മയിലെവിടെയോ

ആ രാത്രിയുടെ ഇളം തെഞ്ഞലില്‍ നിലാ വെളിച്ചത്തില്‍ ഓര്‍മ്മയിലെവിടെയോ തങ്ങി നില്ക്കുന്ന എന്നാല്‍ ഓര്‍ക്കുമ്പോള്‍ മനസ്സിന് കുളിരേകുന്ന ഒപ്പം ചില നൊമ്പരങ്ങളും കൂടെ വേര്‍പാടിന്റെ വേദനയും. അവന്‍ ഏകാന്തതയിലെ ആ ഇരിപ്പില്‍ അവന്റെ ഹൃദയ സ്പന്ദനങ്ങളെ ഒര്മകിലെ ചില ഏടുകളില്‍ നിന്ന് അടര്‍ത്തിയെടുത്തു അടുക്കി  വെക്കുകയാണ്‌ ....ആ ദിവസം അവള്‍ കുട്ടികാരിയുടെ കൂടെ വന്നതും, ആദ്യമായ് അവളുടെ കണ്ണുകളുമായി സംസാരിച്ചതും അവള്‍ മറയും നേരം    കണ്ണെത്തും ദൂരം വരെ നോക്കി നിന്നതും ,അവള്‍ അവന്റെ ഹൃദയത്തെ കീയടക്കി തിരിച്ചു പോകുമ്പോള്‍ അവന്‍ ഓര്‍ത്തിരുന്നില്ല അവന്റെ സ്വപ്നങ്ങളുടെ ലോകത്തേക്കാണു  അവള്‍ കയറി വന്നതെന്ന്. ആ രാത്രി അവന്റെ മിഴികള്‍ ഉറങ്ങാന്‍ മറന്ന പോലെ . പിന്നീടുള ദിനങ്ങള്‍ അവള്‍ അവന്റെ സ്വപ്നങ്ങളെ താലോലിച്ചു കൊണ്ടിരുന്നു.  മനസ്സിലെവിടെയോ സ്നേഹം ഒളിപ്പിച്ചു വെച്ചോ, അതോ അവന്റെ സ്നേഹത്തെ അവള്‍ അറിഞ്ഞില്ലെന്നു ഭാവിച്ചോ, എന്തായാലും അയാള്‍ ആ ഓര്‍മകളുടെ അവസാന ഏടുകളില്‍ എല്ലാം നഷ്ടപ്പെട്ട പോലെ തനിച്ചാണ് . അവന്‍ പ്രകടിപ്പിക്കാന്‍ മറന്നതാവാം അല്ല ഒരു പക്ഷെ പറയാന്‍  മറന്നതാവും ഇല്ല അവനതു മറക്കില്ല, പറഞ്ഞു തീരുമ്പോയെക്കും  അവള്‍ അവന്റെ സ്വപ്നങ്ങളില്‍ മാത്രമായി മാറിക്കയിഞ്ഞിരുന്നു .

Saturday, 8 September 2012

ദുരന്ത ഭൂമിയില്‍

ഞാനും പോകുന്നു സ്കൂളില്‍ എന്നാ പോലെ ഞാനും പോയി ചാലയില്‍ ദുരന്ത ഭൂമി  കാണാന്‍ ഉത്സവ കാലത്ത് നഗരത്തിലെ  പോയ അനുഭവം ആ ഹൃദയങ്ങളില്‍ സഹതാപമോ അതോ ആഘോഷമോ  എന്ന് തിരിച്ചറിയാന്‍ പട്ടുനില്ല , ചിലരുടെ മുഖങ്ങളില്‍ ദുരന്തത്തിന്റെ ഭീതി കാണാമെങ്കിലും മറ്റു ചിലര്‍ എന്തോ കായ്ച്ച കാണാന്‍  വന്ന പോലെ  മരിച്ചവരുടെ വീടുകളില്‍ കേറി ചിരിച്ചും പറഞ്ഞും ഇറങ്ങുമ്പോള്‍ ഇവരുടെയൊക്കെ മനസ്സില്‍ എന്താണാവോ എന്ന് മനസ്സിലാവുന്നില്ല. ആരാന്റെ അമ്മക്ക്  ഭ്രാന്ത്‌ വന്നാല്‍ കാണാന്‍ നല്ല ചേലാ എന്ന് പറഞ്ഞ പോലെ  കരിഞ്ഞു കിടക്കുന്ന വൃക്ഷങ്ങളും കരി പിടിച്ച വീടുകളും കാണുമ്പോ അവരോര്‍കുന്നുണ്ടോ ഇതൊക്കെ ഒരു ഒരു പിടി ജീവിതങ്ങളുടെ പ്രതീക്ഷകളെ കരിച്ചു കളഞ്ഞ അഗ്നിയുടെ അടയാളങ്ങലാണെന്നു . നാളെ നേരം പുലരുമ്പോള്‍  ചിലപ്പോ നമ്മുടെയും പ്രിയപ്പെട്ടവരും ഭവനവും  നമ്മുക്കും നഷ്ടപ്പെട്ടേക്കാം . അതെ നമ്മള്‍ നിസ്സഹായരാണ് ദൈവം അവന്റെ ദാസന്മാരെ പരീഷിച്ചു കൊണ്ടിരിക്കുന്നു . അവരുടെ ദുക്കങ്ങളില്‍ നമ്മുക്കും പങ്കു ചേരാം നമ്മുടെ മനസ്സുകളിലെ  ആര്‍ദ്രത   നഷ്ടപെടാതിരിക്കട്ടെ .

Thursday, 23 August 2012

ഉറക്കത്തിലേക്ക്

നേരം  രാത്രി  വൈകി അയാളുടെ കണ്ണുകള്‍ പതുക്കെ ഉറക്കത്തിലേക്   വീണുകൊണ്ടിരിക്കുന്നു ,കാലുകള്‍ നീട്ടി   വച്ച്  കൊണ്ട് അയാള്‍ ഇങ്ങനെ  ഇരിക്കുകയാണ് , ആ ദിവസം എന്തോ അയാള്‍ക്ക് സംതൃപ്തി നല്‍കാത്ത  പോലെ . ഓരോ സംഭവങ്ങളും അയാളുടെ മനസ്സുകളിലേക്ക് അറിയാതെ വന്നു കൊണ്ടിരിക്കുന്നു . എന്തെ  അങ്ങനെ ചെയ്തു  അത് സംഭവിക്കാന്‍ പാടില്ലതതാണല്ലോ അയാളുടെ ചിന്തകളെ അത് നിരന്തരം അലോസരപ്പെടുത്തുന്ന പോലെ . ചിലപ്പോള്‍ മനുഷ്യന്റെ മനസ്സുകളെ നിയന്ത്രിക്കാന്‍ അവനു തഞ്ഞെയും കയിയാതെ വരുമോ?. ഒരു പക്ഷെ അതായിരിക്കാം അയാളുടെ ഹൃദയത്തെ ഇത്ര വേദനിപ്പികുന്നത് . ചെയ്തു പോയ അനിഷ്ടകരമായ പ്രവര്‍ത്തികളില്‍ ഖേദിക്കുനത് തഞ്ഞേ മനുഷ്യന്‍റെ  ഉള്ളിലെ നന്മയുടെ പ്രതിഫലനമല്ലേ ?... ചില സമയങ്ങളില്‍ മനുഷ്യന്റെ  വിചാരങ്ങളെ  അമിതമായി സ്വാധീനിക്കാന്‍ അവന്റെ ഉള്ളിലെ  അനുയന്ത്രിതമായ വികാരങ്ങള്‍ക്ക്  കയിഞ്ഞെക്കം അതായിരിക്കണം അയാള്‍  ഉറങ്ങാതെ ഉറങ്ങിക്കൊണ്ടിരികുന്നത് അതെ ആയാളും   മനുഷ്യനല്ലേ  .

Thursday, 16 August 2012

എന്‍റെ ഹൃദയവും ശാന്തമാണ്

പറയേണ്ടത്  പറയേണ്ട സമയത്ത്  പറയേണ്ട ആളോട് തഞ്ഞെ പറയണം, ഇല്ലെങ്കില്‍ ദുഖികേണ്ടി വരും അത് ലോലമായ മനുഷ്യ വികാരമാന്നെങ്കില്‍ വളരെ അത്യാവശ്യം . നമ്മളില്‍ ചിലര്‍ അങ്ങെനെയാ എല്ലാം പറയും എന്നാല്‍ സ്വന്തം മകനോട് എത്ര തഞ്ഞെ സ്നേഹമുണ്ടയാല് അത് അവനെ അറിയിക്കില്ല ആ മകന്‍ ഒരു പക്ഷെ അതനുഭാവിക്കുന്നുണ്ടാകും  എന്നാലും അത് പറയുമ്പോള്‍ മാത്രമേ   അത് പൂര്തിയാകുന്നുള്ളൂ  .
 അവിടെ ഒരു പിഞ്ചു പൈതല്‍ അവന്‍റെ മാതാവിന്‍റെ  കരം തട്ടിയകറ്റി ദേഷ്യത്തോടെ  വീട് വിട്ടിറങ്ങി ഒടുകയാ അവന്‍ കുറെ ദുരം സഞ്ചരിച്ചു കരഞ്ഞ മുഖവുമായി  തിരിച്ചു വന്നു എന്റെ മാതാവേ ഈ ലോകം എഞ്ഞെ  വെറുക്കുന്നു എഞ്ഞെ ആര്‍കും ഇഷ്ടമല്ല അവന്‍ മാതാവിനോട്  ചേര്‍ന്ന് നിന്ന്  കരഞ്ഞു . മാതാവ്‌ അവനെ ആശ്വസിപ്പിച്ചു ആ പിഞ്ചു കുഞ്ഞിനെ ചേര്‍ത്ത് വച്ച് ചുംബിച്ചു എന്നിട്ട് പറഞ്ഞു ഞാന്‍ നിഞ്ഞേ ഇഷ്ടപ്പെടുന്നു മോനെ ..ആ കുഞ്ഞു പിഞ്ഞെയും ഓടാന്‍ തുടങ്ങി ചിരിക്കുന്ന മുകവുമായി അവന്‍ ലോകത്തോട് ലോകത്തോട് വിളിച്ചു പറയുന്നു ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്ന് അവനു തോന്നുകയാണ്‌ ഈ ലോകം അവനെ  ഒരു പാട് സ്നേഹിക്കുന്നു എന്ന്, അവന്‍ തിരികെ വന്നു പുഞ്ചിരിക്കുന്ന മുഖവുമായി  അവന്റെ മതാവിലേകണഞ്ഞു. പറഞ്ഞരിയിക്കപ്പെടുന്ന സ്നേഹത്തിനു ചിലപ്പോള്‍ ആത്മാവിന്റെ നൊമ്പരങ്ങളെ ചികിത്സിക്കാന്‍ കയിഞ്ഞേക്കും ചിലപ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട്ട മനസ്സുകള്‍ക്ക് പുതുജീവനും  നല്കിയേക്കാം
അതെ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു ...ഏയ്‌ മനുഷ്യരെ നിങ്ങളും എഞ്ഞെ സ്നേഹിക്കുന്നതായി ഞാന്‍ അറിയുന്നു. എന്റെ ഹൃതയവും ശാന്തമാണ് ...