Pages

Tuesday 15 May 2018

സൂറത്തുൽ അബസ

നമ്മൾ തുടങ്ങിയത്‌ അബ്ദുല്ല ഇബ്നു ഉമ്മി മക്തൂം ലാണ്‌. കാഴ്ചയില്ലെങ്കിലും ഉൽകാഴ്ചയിൽ അല്ലാഹുവിനെ അറിഞ്ഞു ദൂതരെ തേടി വന്ന മഹാൻ. മനുഷ്യന്റെ കണ്ണിൽ ചെറുതും എന്നാൽ അല്ലാഹുവിന്റെ അടുക്കൽ സ്വീകര്യൻ ആരെന്നും നമ്മളറിഞ്ഞ നേരം.

എന്നാൽ അല്ലാഹു ഇതിലൂടെ ഉന്നമിട്ടത് ആ പ്രമാണിമാരെ കുറിചാണെന്നാണ്  തോന്നി. കേവലം  ഒരു  അന്ധനെ വെച്ചു അവരെ നിസ്സാരരാക്കി, അവരുടെ ഹൃദയ രോഗങ്ങളെ വലിച്ചു കീറി സമൂഹ മദ്യത്തിൽ വിവരിക്കുകയായിരുന്നു പടച്ചവൻ. മനുഷ്യന്റെ നിസ്സഹായവസ്ഥയെ ഓരോന്നായി എണ്ണിപറഞ്ഞു , ജീവിതത്തിന്റെ വിവിധ മേഖലകളിലെ അവന്റെ കരങ്ങളുടെ ഇടപെടലുകളും വളരെ യുക്തിപൂര്ണമായും പഴുതില്ലാത്ത വിധം ചൊദ്യം ചെയ്തും മനുഷ്യന്റെ വിചാരങ്ങളെ ഉണർത്തി.

പിന്നീടങ്ങോട് അവന്റെ അനുഗ്രഹങ്ങളെക്കുറിച്ചായിരുന്നു. ദൃഷ്ടാന്തങ്ങളെ കുറിച്ചും. പൊടുന്നഞ്ഞേ കൊടുങ്കാറ്റേന്നപ്പോൾ അന്ത്യദിനവും വന്നെത്തി സ്വാഹാ...

മനുഷ്യൻ ഭയന്നോടുകയായി സഹോദരങ്ങൾ, ഉപ്പ, ഉമ്മ ,ഭാര്യ മക്കൾ അവരൊക്കെയും ആത്മ രക്ഷക്കായി അന്യരായ നിമിഷം. എന്നാൽ അന്നും ചിലർ ചിരിക്കുന്നുണ്ടാവും . ചിലറുടെ മുഖം പൊടി പിടിച്ചും കാണപ്പെടും.

No comments:

Post a Comment