Pages

Saturday 8 September 2012

ദുരന്ത ഭൂമിയില്‍

ഞാനും പോകുന്നു സ്കൂളില്‍ എന്നാ പോലെ ഞാനും പോയി ചാലയില്‍ ദുരന്ത ഭൂമി  കാണാന്‍ ഉത്സവ കാലത്ത് നഗരത്തിലെ  പോയ അനുഭവം ആ ഹൃദയങ്ങളില്‍ സഹതാപമോ അതോ ആഘോഷമോ  എന്ന് തിരിച്ചറിയാന്‍ പട്ടുനില്ല , ചിലരുടെ മുഖങ്ങളില്‍ ദുരന്തത്തിന്റെ ഭീതി കാണാമെങ്കിലും മറ്റു ചിലര്‍ എന്തോ കായ്ച്ച കാണാന്‍  വന്ന പോലെ  മരിച്ചവരുടെ വീടുകളില്‍ കേറി ചിരിച്ചും പറഞ്ഞും ഇറങ്ങുമ്പോള്‍ ഇവരുടെയൊക്കെ മനസ്സില്‍ എന്താണാവോ എന്ന് മനസ്സിലാവുന്നില്ല. ആരാന്റെ അമ്മക്ക്  ഭ്രാന്ത്‌ വന്നാല്‍ കാണാന്‍ നല്ല ചേലാ എന്ന് പറഞ്ഞ പോലെ  കരിഞ്ഞു കിടക്കുന്ന വൃക്ഷങ്ങളും കരി പിടിച്ച വീടുകളും കാണുമ്പോ അവരോര്‍കുന്നുണ്ടോ ഇതൊക്കെ ഒരു ഒരു പിടി ജീവിതങ്ങളുടെ പ്രതീക്ഷകളെ കരിച്ചു കളഞ്ഞ അഗ്നിയുടെ അടയാളങ്ങലാണെന്നു . നാളെ നേരം പുലരുമ്പോള്‍  ചിലപ്പോ നമ്മുടെയും പ്രിയപ്പെട്ടവരും ഭവനവും  നമ്മുക്കും നഷ്ടപ്പെട്ടേക്കാം . അതെ നമ്മള്‍ നിസ്സഹായരാണ് ദൈവം അവന്റെ ദാസന്മാരെ പരീഷിച്ചു കൊണ്ടിരിക്കുന്നു . അവരുടെ ദുക്കങ്ങളില്‍ നമ്മുക്കും പങ്കു ചേരാം നമ്മുടെ മനസ്സുകളിലെ  ആര്‍ദ്രത   നഷ്ടപെടാതിരിക്കട്ടെ .

2 comments:

  1. നമ്മുടെ മനസ്സുകളിലെ ആര്‍ദ്രത നഷ്ടപെടാതിരിക്കട്ടെ .

    ReplyDelete