Pages

Sunday 30 December 2012

ഒന്നൊരു ഒഴിവു ദിവസമായിരുന്നു


അന്നൊരു ഒഴിവ് ദിവസമായിരുന്നു. രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞു പുറത്തേക്കിറങ്ങി നടന്നു. വയലരികിലായിരുന്നു വീട്, ഓരോ ചുവടുകളും ശൈശവത്തിലെ ഹൃദ്യമായ ഓർമകളാൽ  അലങ്കൃതമായി , " നീ നോക്കിക്കോ ഈ കളിയിൽ  ഞാന്‍ എന്തായാലും ഫിഫ്ടി അടിക്കും“ പെട്ടന്നെന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ആരുമില്ല, പിഞ്ഞെയും ഞാന്‍ കാല്‍പാദങ്ങള്‍ മെല്ലെ മുഞ്ഞോട്ടു വച്ചു. “ടാ  പോടാ എന്ത് ഫിഫ്ടി പട്ടുമെന്കി ഒരു റണ്‍ എടുക്ക് ”. പിഞ്ഞെയും എന്റെ ചെവിയില്‍ എന്തോ മുഴങ്ങിക്കേട്ടു അവിടെ ഒരു തെങ്ങിൻ  തണലില്‍ ഞാനിരുന്നു . എൻറെ  വല്യുപ്പ നല്ല ചൂടിലാണെന്നു തോന്നുന്നു, ഓടി വരുന്നുണ്ട് "നട്ടുച്ചയായിട്ടും വീട്ടിൽ പോയില്ലെടാ". അടിക്കാന്‍ ആഞ്ഞു വന്നപ്പോയെക്കും ഞാന്‍ ഞെട്ടിയുണര്‍ന്നു . ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ എയുന്നേറ്റ്  പിഞ്ഞെയും നടന്നു. തെങ്ങിന്‍ തടി കൊണ്ട് തീര്‍ത്ത പാലം ഞാന്‍ കാല്‍ തെറ്റി താഴെ വീണു. ഓ! ഇല്ല ഞാന്‍ വല്ലാതെ വളര്‍ന്നിരിക്കുന്നു . ഇപ്പോയും ആ പാലം അവടെ തഞ്ഞേ ഉണ്ട്, ഇടവേളയില്‍ മിട്ടായി വാങ്ങാന്‍ കടയില്‍ പോകും വഴിയാരുന്നു, മനോഹരേട്ടന്‍ ഉറങ്ങുകയാണെന്നു തോന്നുണു , ഞാന്‍ ചെന്ന് വിളിച്ചു . ദേഷ്യപ്പെടുമോ  ആവോ? .പെട്ടന്ന് ചെറു പുഞ്ചിരിയോടെ വിളിച്ചു . "എവിടെയാ, ഇപ്പൊ നാട്ടിലൊക്കെ ഉണ്ടല്ലേ നമ്മളെയോക്കെ മറന്നു പോയി അല്ലേ ?" . ഞാന്‍ തിരികെ നടന്നു ഓരോ ചുവടുകള്‍ മുഞ്ഞോട്ടു വെക്കും പോയും ഓരോ കഥകള്‍ എന്നോട് പറഞ്ഞു കൊണ്ടിരുന്നു . ആ ദിവസം മുഴുവന്‍ കളങ്ക രഹിതമായ  മനസിന്റെ ഉത്സവ കാലത്തെ കുറിച്ചായിരുന്നു