Pages

Thursday 16 August 2012

എന്‍റെ ഹൃദയവും ശാന്തമാണ്

പറയേണ്ടത്  പറയേണ്ട സമയത്ത്  പറയേണ്ട ആളോട് തഞ്ഞെ പറയണം, ഇല്ലെങ്കില്‍ ദുഖികേണ്ടി വരും അത് ലോലമായ മനുഷ്യ വികാരമാന്നെങ്കില്‍ വളരെ അത്യാവശ്യം . നമ്മളില്‍ ചിലര്‍ അങ്ങെനെയാ എല്ലാം പറയും എന്നാല്‍ സ്വന്തം മകനോട് എത്ര തഞ്ഞെ സ്നേഹമുണ്ടയാല് അത് അവനെ അറിയിക്കില്ല ആ മകന്‍ ഒരു പക്ഷെ അതനുഭാവിക്കുന്നുണ്ടാകും  എന്നാലും അത് പറയുമ്പോള്‍ മാത്രമേ   അത് പൂര്തിയാകുന്നുള്ളൂ  .
 അവിടെ ഒരു പിഞ്ചു പൈതല്‍ അവന്‍റെ മാതാവിന്‍റെ  കരം തട്ടിയകറ്റി ദേഷ്യത്തോടെ  വീട് വിട്ടിറങ്ങി ഒടുകയാ അവന്‍ കുറെ ദുരം സഞ്ചരിച്ചു കരഞ്ഞ മുഖവുമായി  തിരിച്ചു വന്നു എന്റെ മാതാവേ ഈ ലോകം എഞ്ഞെ  വെറുക്കുന്നു എഞ്ഞെ ആര്‍കും ഇഷ്ടമല്ല അവന്‍ മാതാവിനോട്  ചേര്‍ന്ന് നിന്ന്  കരഞ്ഞു . മാതാവ്‌ അവനെ ആശ്വസിപ്പിച്ചു ആ പിഞ്ചു കുഞ്ഞിനെ ചേര്‍ത്ത് വച്ച് ചുംബിച്ചു എന്നിട്ട് പറഞ്ഞു ഞാന്‍ നിഞ്ഞേ ഇഷ്ടപ്പെടുന്നു മോനെ ..ആ കുഞ്ഞു പിഞ്ഞെയും ഓടാന്‍ തുടങ്ങി ചിരിക്കുന്ന മുകവുമായി അവന്‍ ലോകത്തോട് ലോകത്തോട് വിളിച്ചു പറയുന്നു ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്ന് അവനു തോന്നുകയാണ്‌ ഈ ലോകം അവനെ  ഒരു പാട് സ്നേഹിക്കുന്നു എന്ന്, അവന്‍ തിരികെ വന്നു പുഞ്ചിരിക്കുന്ന മുഖവുമായി  അവന്റെ മതാവിലേകണഞ്ഞു. പറഞ്ഞരിയിക്കപ്പെടുന്ന സ്നേഹത്തിനു ചിലപ്പോള്‍ ആത്മാവിന്റെ നൊമ്പരങ്ങളെ ചികിത്സിക്കാന്‍ കയിഞ്ഞേക്കും ചിലപ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട്ട മനസ്സുകള്‍ക്ക് പുതുജീവനും  നല്കിയേക്കാം
അതെ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു ...ഏയ്‌ മനുഷ്യരെ നിങ്ങളും എഞ്ഞെ സ്നേഹിക്കുന്നതായി ഞാന്‍ അറിയുന്നു. എന്റെ ഹൃതയവും ശാന്തമാണ് ...

No comments:

Post a Comment