Pages

Tuesday, 15 May 2018

#yearinreview2016

എന്റെ നല്ല പാതിക്കായുള്ള അന്വേഷണത്തിനിടെയാണ് 2016 സമാഗതമായത് , പ്രവാസത്തിലേക്ക് കാലെടുത്ത് വെച്ച് ഏതാണ്ട് നാല് മാസം കഴിഞ്ഞെ ഉള്ളൂ. ഉള്ളിൽ നാടും വീടും കുടുംബവും ഓർമകളിൽ കുടിയിരുത്താൻ മനസ്സിനെ പാകപ്പെടുത്തി വരുന്നത്രെ . ആ ഇടക്കാണ് അനുജത്തിയുടെ കല്യാണം വരുന്നത് അങ്ങനെ കല്യാണ ഒരുക്കങ്ങൾ നടക്കുന്നതിനിടെ ഞാൻ വീട്ടിലെത്തി .
ആ നിമിശങ്ങളെ അക്ഷരങ്ങൾ കൊണ്ട് പ്രകടിപ്പിക്കാൻ ഞാൻ അപ്രാഭ്യനാണ്

അങ്ങനെ കല്യാണം അടിപൊളിയായ് എന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു വീണ്ടും മരുഭൂ കാറ്റ് എന്നെ തലോടാൻ കാത്തു നിൽക്കുന്നു അപ്പൊഴാണ് ഞാൻ പ്രതീക്ഷിക്കാതെ എന്നാൽ കുറെയേറെ പ്രതീക്ഷകളോടെ ഞാൻ കാത്തു നിന്ന എന്റെ ജീവിത സഖിയെ കണ്ടതും  വിവാഹ തീരുമാനം നടന്നതും

വീണ്ടും പ്രവാസത്തിലേക്ക് , ഇപ്രാവശ്യം ഓർമളുടെ നൊമ്പരങ്ങളെക്കാൾ എന്റെ സ്വപ്നങ്ങൾക്ക് കനം കൂടിയ പോലെ എന്റെ ഓരോ ചലനത്തിനും താളം കൈവന്നു , ഹൃദയത്തിന് ആർദ്രത കൂടിയ പേലെ, ചുട്ടു പൊള്ളുന്ന വെയിലിലും ഒരിളം കാറ്റ് എന്റെ ഹൃദയത്തിന് കുളിരേകി അതെ അത് എന്റെ നിറമുള്ള സ്വപ്നങ്ങളായിരുന്നു.

കുറച്ച് ലീവ് കളഞ്ഞു കിട്ടിയപ്പോൾ ഈ 2016  നാട്ടിലേക്ക് ഒരു അവസരം കൂടെ തന്നു . അങ്ങനെ ഞാൻ പിന്നെയും കണ്ടു എന്റെ സ്വപ്നത്തിലെ നായികയെ ,സ്വപനങ്ങൾക്ക് മൂർച്ച കൂട്ടാൻ കൂടെ എന്റെ കുടുംബവും . ഇപ്പോൾ ഞാൻ ദുബായിൽ നാഥനിൽ പ്രതീക്ഷ അർപ്പിച്ച് പ്രാർത്ഥനയോടെ കാത്തിരിക്കുന്നു പുതു വർഷത്തിൽ പുതിയൊരു ജീവിതത്തിനായ്

No comments:

Post a Comment