Pages

Monday 5 March 2012

ദാഹം

മരുഭൂ മിയിലൂ ടെ ഒരാള്‍ യാത്ര ചെയ്യുന്നു , പോകേണ്ടുന്ന ദുരതെക്കുറി ച്ചു വ്യ ക്തമായ  ധാരണയില്ല എങ്കിലും അവന്‍ പ്രതീക്ഷയോടെ നടന്നു നീങ്ങി. കുറെ ദൂ രം നടന്നു  നന്നായി ദഹിക്കാന്‍ തുടങ്ങി. അവന്റെ മനസ്സ്മന്ത്രിക്കാന്‍ തുടങ്ങി   കുടിക്കാന്‍ ഇത്തിരി വെള്ളം കിട്ടിയെങ്കില്‍ ,അങ്ങകലെ എന്തോ കാണുന്ന പോലെ അതെ അത് എന്റെ ദാഹത്തിന്റെ ശമനമാകാം  അവന്‍ ദ്രിതിപ്പെട്ടു നടന്നു. അടുക്കുന്തോറും അത് അകന്നു പോകുന്ന പോലെ . അല്ല അത് വെറും തോന്നലായിരുന്നു . ഇത് ഒരു മനുഷ്യൻറെ  മനസ്സാണ്. ഒന്ന് സങ്കല്‍പ്പിച്ചു നോക്ക്,  അതെ അവന്‍ ജീവിക്കുന്നു ആയുസ്സിന്റെ ദൈര്‍ഗ്യം അറിയാതെ , ആ ജീവിത യാത്രയില്‍ അവന്റെ ഹൃദയത്തിലെ ഏറ്റവും സൗ മ്യമായ ആ വികാരത്തെ അവന്‍ മറന്നു പോകുന്നു . കുറച്ചകലെ എത്തിയപ്പോള്‍ അവന്റെ ഹൃദയം ദാഹിക്കുന്നത് പോലെ ,അതെ ആ ദാഹിച്ച  യാത്രക്കാരന് വെള്ളം എത്ര ആവശ്യമാണോ അതെ അളവില്‍ അവന്റെ ഹൃദയം ആഗ്രഹിക്കുന്നു . അവന്‍  പ്രകടിപ്പിക്കാന്‍ മറന്നത് അവനെ അലോസരപ്പെടുത്തുന്നു ,ഞാന്‍ അത് ആര്‍ക്കും ഇത് വരെ നല്‍കാത്തത് പോലെ അല്ല അത് എന്റെ മനസ്സിലുണ്ടായിരുന്നു . ആവശ്യക്കാര്‍ക്ക് തോതനുസരിച്ചു കൊടുക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു . ഒരു തുള്ളി വെള്ളമെങ്കിലും എനിക്ക് കുടിക്കാന്‍ കയിഞ്ഞെങ്കില്‍ , ദാഹിക്കുന്നവന്റെ ദാഹം തീര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ........

No comments:

Post a Comment